റിയാദ്:
സൗദി അരാംകോ എണ്ണ ഉല്‍പ്പാദന കേന്ദ്രത്തിലെ ആക്രമണത്തിന്റെ ഉപഗ്രഹ
ചിത്രങ്ങള്‍ അമേരിക്ക പുറത്തു വിട്ടു. ആക്രമണത്തിന്റെ ആഘാതം ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇറാനിലെ ഹൂതി വിമതരാണ് സൗദിയില്‍ ആക്രമണം നടത്തിയത്.
അതേസമയം ഇറാനാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് കരുതുന്നുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരായ ആക്രമണം ഒഴിവാക്കണം എന്നാണ് അമേരിക്കയുടെ ആ്രഗഹമെന്നും ട്രംപ് പറഞ്ഞു.
അരാംകോ റിഫൈനറിയില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ആയുധങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആഘാതം വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിട്ടുണ്ട്. സൗദിയിലെ കൂടുതല്‍ മേഖലകള്‍ ലക്ഷ്യം വെയ്ക്കുന്നതായും ഹൂതികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതേസമയം ഇറാന്‍ ഈ ആരോപണം ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.