ബാഴ്‌സലോണ:
പരുക്ക് ഭേദമായതിനെ തുടർന്ന്, ചാമ്പ്യന്‍സ് ലീഗ് ആദ്യ മത്സരത്തിൽ തന്നെ മെസ്സി കളിച്ചേക്കുമെന്ന് ബാഴ്‌സലോണ മാനേജ്മെന്റ് അറിയിച്ചു. ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെതിരായ ബാഴ്‌സലോണയുടെ ആദ്യ പോരാട്ടത്തിലായിരിക്കും സൂപ്പര്‍ താരം ലിയോണല്‍ മെസി കളത്തിലേക്ക് തിരികെയെത്തുന്നത്. മെസിയും നെറ്റോയും ഫിറ്റ്‌നസ് വീണ്ടെടുത്തതായി ബാഴ്‌സ ട്വിറ്ററിലൂടെ വ്യക്തമാക്കി. സൂപ്പർ താരം സുവരാസിനേയും പുതിയ സ്‌ക്വാഡില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്‌ചയാണ് ബൊറൂസിയക്കെതിരെ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിലിറങ്ങുന്നത്.
💙❤ Leo #Messi is back! 😍 pic.twitter.com/qIvDvNk6Eg
— FC Barcelona (@FCBarcelona) September 16, 2019
📋 [SQUAD LIST]⚽ #BVBBarça
✈ See who’s making the list for our @ChampionsLeague opener! 👇 pic.twitter.com/ZXoQAvoBMM— FC Barcelona (@FCBarcelona) September 16, 2019
നേരത്തെ, ലാലിഗയില്‍ വലന്‍സിയക്കെതിരായ മത്സരത്തിൽ മെസിക്ക് കളിക്കാനായിരുന്നില്ല. പ്രീ സീസൺ പരിശീലനത്തിനിടെയായിരുന്നു മെസിക്ക് പരുക്കേറ്റത്. അതിനുശേഷം താരം സീസണിൽ ഇതുവരെ ബാഴ്‌സയ്ക്കായി ബൂട്ട് കെട്ടിയിട്ടില്ല. കോപ്പാ ഡെൽറേ ഫൈനലിലായിരുന്നു മെസി ഏറ്റവും ഒടുവിൽ മൈതാനത്തു ഇറങ്ങിയത്. അതേസമയം, സീസണിലെ ആദ്യമത്സരത്തിൽ തന്നെ പരുക്കേറ്റതിനെ തുടർന്ന്, സുവരാസും പിൻമാറിയിരുന്നു.