Sat. Jan 18th, 2025
ന്യൂഡൽഹി:

ജമ്മു കശ്‍മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു സമാധാനത്തിനുള്ള നോബേൽ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് ശേഷം താഴ് വരയിലെ ജനത അസ്വസ്ഥതയിലാണ്. ജമ്മു കശ്‍മീരിലെ കുട്ടികളെ സ്‍കൂളുകളില്‍ തിരികെയെത്തിക്കാന്‍ ഐക്യരാഷ്ട്രസഭ സഹായിക്കണമെന്നും മലാല ട്വീറ്ററിലൂടെ ആവശ്യപ്പെട്ടു.

“എന്റെ കുട്ടിക്കാലം മുതല്‍ കശ്മീരിലെ ജനങ്ങള്‍ പ്രശ്നങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലാണ്, എന്റെ അമ്മയും അച്ഛനും കുട്ടികളായിരുന്നപ്പോഴും എന്റെ മുത്തച്ഛും മുത്തശ്ശിയും ചെറുപ്പമായപ്പോഴും, ഏഴു പതിറ്റാണ്ടായി കശ്മീരിലെ കുട്ടികള്‍ വളരുന്നത് അക്രമത്തിനിടെയാണ്.” മലാല യൂസഫ്‌സായി പറഞ്ഞു.

കശ്മീരി കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയെക്കുറിച്ച് ഞാന്‍ ആശങ്കാകുലയാണ്, അക്രമത്തില്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നതും ഏറ്റുമുട്ടലില്‍ ഏറ്റവും വലിയ നഷ്ടം നേരിടുന്നതും ഇവരാണ്. പരസ്പരം
കഷ്ടപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. മലാല വ്യക്തമാക്കി.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവര്‍ കശ്‍‍മീരികളോട് അവജ്ഞ കാണിക്കുകയാണെന്നും മലാല ആരോപിച്ചിരുന്നു.
ജമ്മു കശ്‍മീരിന് പ്രത്യേക പദവി നല്‍കുന്ന 37-ാം അനുഛേദം റദ്ദാക്കിയതിനു ശേഷം ഇന്ത്യയും പാകിസ്‍താനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് അഭ്യർത്ഥനയുമായി മലാല രംഗത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *