Wed. Jan 22nd, 2025
കൊച്ചി:

 
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിലേക്കായി ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനുകൾ ആരാധകരിൽ നിന്നും ക്ഷണിക്കുന്നു.

ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് രൂപകൽപനകൾ 2019 സെപ്റ്റംബർ 16 മുതൽ 25 വരെ സമർപ്പിക്കാം. തിരഞ്ഞെടുക്കുന്ന ഡിസൈൻ വരാനിരിക്കുന്ന സീസണിലുടനീളം ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി ഉൾപ്പെടുത്തുകയും, ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് അനാച്ഛാദനം ചെയ്യുകയും ചെയ്യും. മത്സരത്തിലെ വിജയിക്ക് കെബി‌എഫ്‌സിയുടെ പുതിയ ഭാഗ്യ ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിന്റെ ഭാഗമാകാനുള്ള സുവർണ്ണാവസരവും ലഭിക്കും.

ആരാധകർക്ക് വളരെ ലളിതമായ രീതിയിൽ ഈ മത്സരത്തിന്റെ ഭാഗമാകാം. കേരള ബ്ലാസ്റ്റേഴ്സ് ലോഗോയിലുള്ള ആനയോട് സാമ്യമുള്ള ഒരു ഭാഗ്യ ചിഹ്ന ഡിസൈൻ രൂപകൽപന ചെയ്യുക. ലോഗോയിലുള്ള മഞ്ഞ, നീല എന്നീ നിറങ്ങളുടെ സംയോജനത്തിലാകണം ഭാഗ്യ ചിഹ്നവും രൂപകൽപന ചെയ്യേണ്ടത്. സൃഷ്ടികൾ http://www.keralablastersfc.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ‘ഡിസൈൻ ദി മാസ്‌കോട്ട്’ എന്ന പ്രത്യേക ടാബിൽ ജെപിഇജി, പിഎൻജി, ജിഐഎഫ് ഫോർമാറ്റുകളിൽ അപ്‌ലോഡ് ചെയ്യുക. അന്തിമ രൂപകകൽപന ഏഴ് അടി ഉയരത്തിൽ അളക്കാവുന്നതായിരിക്കണം.

ഈ സംരംഭത്തിലൂടെ ഈ സീസണിലെ ക്ലബ്ബിന്റെ എല്ലാ പ്രധാന പ്രവർത്തനങ്ങളിലും ആരാധകരെ ഉൾപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന് മുൻപ് ആരാധകർക്കായി ‘കെബിഎഫ്സി ട്രൈബ്സ്’ പദ്ധതിയും ക്ലബ്ബ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *