ന്യൂഡല്‍ഹി:
കളിക്കളത്തിലെ പുരുഷാധിപത്യത്തെ തുറന്നു കാണിച്ചു പ്രമുഖ വനിത ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. മിക്ക രാജ്യത്തിനും ശക്തമായ വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കുന്ന ഈ കാലഘട്ടത്തിൽ പോലും ക്രിക്കറ്റിനെ ‘ജെന്റില്‍മാന്‍സ് ഗെയിം’ (മാന്യൻമാരുടെ കളി) എന്ന് തന്നെയാണ് പറയുന്നതെന്നു മന്ദാന ഓർമിപ്പിക്കുന്നു. എന്നാൽ, ഈ കാഴ്ചപ്പാട് മാറണം. വനിതകളെയും ഇവിടങ്ങളിൽ പരിഗണിക്കണമെന്ന് ഇന്ത്യന്‍ ഓപ്പണറും 2019ൽ മികച്ച അന്തർദേശിയ വനിതാ ക്രിക്കറ്റ് താരം എന്ന ബഹുമതിയ്ക്ക് അർഹയുമായ മന്ദാന പറയുന്നു.
ഒരു വനിതാ ആയതിനാൽ ഇഷ്ട്ടപ്പെട്ട പ്രൊഫഷന്‍ തെരഞ്ഞെടുക്കാൻ ഏതെങ്കിലും വിധത്തിൽ പ്രശ്നമുണ്ടെന്ന് വിശ്വസിക്കുന്നില്ല. മാനസികമായ ധൈര്യമാണ് പ്രൊഫഷന്‍ തെരഞ്ഞെടുക്കാന്‍ ശക്തി തരുന്നത്.’- മന്ദാന പറഞ്ഞു.
‘പെൺ , ആൺ എന്ന തരത്തിൽ വേർതിരിവുകൾ കാണിച്ചിട്ടില്ലാത്ത കുടുംബത്തില്‍ നിന്ന് വന്നതാണ് എന്റെ ഭാഗ്യം. സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിയിരുന്നു. എന്റെ തീരുമാനങ്ങള്‍ക്കെല്ലാം എന്റെ കുടുംബത്തിന്റെ പിന്തുണയും ലഭിച്ചു. എന്നാല്‍, വീടിന് പുറത്തേക്കിറങ്ങി കഴിഞ്ഞാല്‍ പിന്നെയെല്ലാം മാറുകയായി, വളരെ വ്യത്യസ്തമാണ് സമൂഹമത്തിന്റെ കാഴ്ചപ്പാടുകള്‍ എന്ന് കാണാം’- മന്ദാന കൂട്ടിച്ചേർത്തു.
സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ് പെരുമാറേണ്ടത് എന്ന്, സമൂഹം ചിലതൊക്കെ ചിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്. ഞാന്‍ തെരഞ്ഞെടുത്ത ക്രിക്കറ്റ്, സമൂഹം ചിട്ടപ്പെടുത്തിയ പെരുമാറ്റങ്ങളോടൊന്നും പൊരുത്തപെട്ടുപോകുന്നതല്ലായിരുന്നു. സ്ത്രീ ആയതില്‍ അഭിമാനിക്കുന്നു, മന്ദനാ വ്യക്തമാക്കി.