Sat. Jan 18th, 2025

 

മോസ്കോ:

തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്ന സെപ്തംബർ 8 ഞായറാഴ്ച, ഭരണകക്ഷിയായ യൂണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ തിരിച്ചടി ഉണ്ടായതായി റഷ്യൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 45 അംഗ നിയമസഭയിൽ, മൂന്നിൽ ഒന്ന് സീറ്റുകൾ നഷ്ടപ്പെടുത്തിയെങ്കിലും 26 സീറ്റുകൾ നിലനിറുത്തി ഇപ്പൊഴും ഭരണം തുടരുകയാണ്.

പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ അയൊഗ്യമാക്കപ്പെട്ട ഈ തിരഞ്ഞെടുപ്പിൽ, കമ്മ്യൂണിസ്റ്റുകൾ, സ്വതന്ത്ര സ്ഥാനർത്ഥികൾ തുടങ്ങിയവരാണ് ഇക്കുറി വിജയിച്ചത്. പ്രതിപക്ഷ കക്ഷികളെ പുറത്താക്കിയത് വൻ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കിയിരുന്നു.

ആയിരത്തലധികം പേർ റഷ്യയിൽ ഇതേ തുടർന്ന് തടവിലാക്കപ്പെടുകയും, അതിക്രൂരമായി ഉപദ്രവിക്കപ്പെടുകയും ചെയ്തുവെന്ന് റീപ്പോർട്ടുകൾ പററയുന്നു.

ഭരണകക്ഷിയായ യൂണൈറ്റഡ് റഷ്യൻ പാർട്ടിയെ പറ്റി ജനങ്ങൾക്കിടയിൽ വളരെയധികം മോശം അഭിപ്രായം ഉള്ളതിനാലാണ്, ഇത്തവണ സ്വന്തം പാർട്ടി തന്നെ വിട്ട് സ്വതന്ത്ര സ്ഥാനാർത്ഥികളാവാൻ പലരും നിർബന്ധിതരായത്.

യൂണൈറ്റഡ് റഷ്യൻ പാർട്ടിയുടെ നേതാവ് ആയ ആന്ദ്രെ മെതെൽസ്കി (Andrei Metelsky) തിരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 13 സീറ്റും, ലിബറൽ യാബ്ലോക്കോ പാർട്ടിക്ക് മൂന്നും, ജസ്റ്റ് റഷ്യ പാർട്ടിക്ക് മൂന്നും വീതം സീറ്റുകൾ ലഭിച്ചു.

ആകെ 22% ജനങ്ങളാണ് ഞായറാഴ്ച തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്.

അതേ സമയം റഷ്യയുടെ മോസ്കോ ഒഴികെയുള്ള 16 പ്രാദേശിക സ്ഥലങ്ങളിലെല്ലാം ഭരണകക്ഷിക്ക് തന്നെയാണ് മുൻതൂക്കം.

പ്രസിഡൻ്റ് വ്ലാദമീർ പൂട്ടിനെ പിന്തുണക്കാൻ വേണ്ടിയാണ് യൂണൈറ്റഡ് റഷ്യ രൂപം കൊണ്ടത്. പൂട്ടിൻ്റെ റേറ്റിംഗിനു ഈ കഴിഞ്ഞ മാസങ്ങളിൽ വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *