ബഹ്റൈൻ:
ബഹ്റൈനിലെ മലയാളികളുടെ സംഘപരിവാർ അനുഭാവമുള്ള സംഘടനയാണ് സംസ്കൃതി ബഹ്റൈൻ. സംസ്‌കൃതി ബഹ്‌റൈന്റെ 2018, 2019 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ വാര്‍ഷിക യോഗത്തില്‍ തിരഞ്ഞെടുത്തുതായും പ്രസിഡന്റ് സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി പ്രവീണ്‍ നായര്‍ എന്നിവരെ ഭാരവാഹികളായി നിയമിച്ചതായുള്ള ചിത്രമടക്കം വാർത്തകൾ പല മലയാള പത്രങ്ങളിലും വന്നിരുന്നു.
ഈ കഴിഞ്ഞ ആഗസ്ത് 24 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്റൈൻ സന്ദർശനം. ഇതിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാനും, വി.ഐ.പി. പാസ്സിനും മറ്റുമായി നാലു ലക്ഷം രൂപ വാങ്ങിയെന്നും അതിനു ശേഷം ഫോൺ പോലും എടുക്കുന്നില്ലായെന്നും ഉള്ള യുവതിയുടെ പരാതിയുടെ വോയ്സ് റെക്കോർഡിംഗ് വോക്ക് മലയാളത്തിനു ലഭിച്ചു.
തങ്ങൾ ഭാരതീയ ജനതാപാർട്ടിക്ക് വേണ്ടി എന്തും ചെയ്യുമെന്നും, എത്ര രൂപ മുടക്കാനും തനിക്കും തൻ്റെ ഭർത്താവിനും മടിയില്ലായെന്നും ഇതിനു മുൻപും ഇതുപോലെ ചിലവഴിച്ചിട്ടുണ്ടെന്നും യുവതി ഓഡിയോയിൽ പറയുന്നു. താൻ കൂടി അംഗമായ ഒരു ഗ്രൂപ്പിലേക്ക് യുവതി ഇട്ട വോയ്സ് ക്ലിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
https://youtu.be/FqED2mLg0rY
സംസ്കൃതി ഭാരവാഹികളായ പ്രവീൺ, ഷിജു തുടങ്ങിയവരാണ് പണം വാങ്ങിയതെന്ന് യുവതി പേരെടുത്ത് പറയുന്നുണ്ട്. ഇവർ ചെയ്ത ചതി ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്നും, ഇതിനൊരു പരിഹാരം ഉടൻ കണ്ടെത്താൻ ആയില്ലെങ്കിൽ തൻ്റെ ഭർത്താവ് പരാതിപ്പെടുമെന്നും സി.ഐ.ഡികൾക്ക് പരാതിപ്പെടുമെന്നും യുവതി ഓഡിയോയിൽ പറയുന്നു.
മാനവ സേവ മാധവ സേവ എന്ന മഹത്തായ ആശയം മുന്‍നിര്‍ത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കിയായിരിക്കും സംസ്കൃതിയുടെ പ്രവർത്തനങ്ങൾ എന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോൾ സംസ്കൃതി പ്രസ്താവിച്ചിരുന്നു.
എന്നാൽ യുവതിയുടെ പരാതി പ്രകാരം ഇരുപതിനായിരം ദിനാർ വരെ പാർട്ടി പ്രവർത്തനങ്ങൾക്ക് വേണ്ടി വാങ്ങിയിട്ടുണ്ടെന്നും അത് മദ്യം കള്ളക്കടത്ത് ചെയ്തതിനാൽ സൗദി അതിർത്തിയിൽ വെച്ച് പിടികൂടിയെന്നെല്ലാം ഞെട്ടിക്കുന്ന വിവരങ്ങളാണ് യുവതി വെളിപ്പെടുത്തുന്നത്.