ഇസ്ലാമാബാദ്:
പാക്കിസ്ഥാനില്‍ നൂറു കോടി ഡോളറിന്റെ നിക്ഷേപം നടത്താനുള്ള നടപടികളുമായി ചൈന. പാക്കിസ്ഥാനിലെ ചൈനീസ് സ്ഥാനപതി യാവോ ജിംഗ് ആണ് ഈ വിവരമറിയിച്ചത്.
ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി.) വികസിപ്പിക്കാനുളള പദ്ധതികളുടെ വേഗത ശരിയായ വിധത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചൈന-പാക്കിസ്ഥാന് സ്വതന്ത്ര വ്യാപാര കരാറിന്റെ (സി.പി.എഫ്.ടി.എ.) രണ്ടാം ഘട്ടം ഒക്ടോബറിലായിരിക്കും അന്തിമരൂപത്തിലെത്തുക. പിന്നാലെ, പാക്കിസ്ഥാനില്‍നിന്നുള്ള കാര്‍ഷിക ഉല്പന്നങ്ങളും സമുദ്രോല്‍പ്പന്നങ്ങളും ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും തീരുവ, പൂജ്യം ശതമാനമായി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് വിപണികളിലേക്കുള്ള പ്രവേശനം പാക് കയറ്റുമതിയില്‍ 50 കോടി ഡോളറിന്റെ വര്‍ധന ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉഭയകക്ഷി വ്യാപാരത്തിലുള്ള വിടവ് നികത്താൻ സഹായകമാവുമെന്നും ചൈനീസ് സ്ഥാനപതി ഓർമിപ്പിച്ചു.