Sun. Dec 22nd, 2024

“ഭൂമിയുണ്ടെങ്കിൽ അത് കൈക്കലാക്കും, പണം ഉണ്ടെങ്കിൽ അതും തട്ടിയെടുക്കും പക്ഷെ വിദ്യാഭ്യാസമുണ്ടെങ്കിൽ അതുമാത്രം തട്ടിപ്പറിക്കാൻ പറ്റില്ല…”

മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ധനുഷ് ചിത്രം ‘അസുരന്‍’ ട്രൈലെർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സൂപ്പർതാരം ധനുഷ് തന്നെയാണ് ട്രെയിലര്‍ തന്റെ ട്വിറ്റർ പേജിലൂടെ പുറത്തിറക്കിയത്.

സംവിധായകൻ വെട്രിമാരൻ മുൻപ് ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ വടചെന്നൈക്ക് സമാനമായ സംഘര്‍ഷ പശ്ചാത്തലത്തില്‍ തന്നെയാണ് അസുരനും എന്ന് ട്രൈലെർ പറയുന്നുണ്ട്. ചിത്രത്തിൽ, മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. അസുരനില്‍ ഇരട്ടവേഷത്തിലാണ് ധനുഷ് എത്തുന്നത്. രാജദേവര്‍ എന്ന പിതാവായും കാളി എന്ന മകനുമായാണ് ധനുഷിൻറെ വരവ്.

തമിഴിലെ പ്രശസ്ത എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് അസുരൻ എന്ന പുതിയ ചിത്രം ഒരുങ്ങുന്നത് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

വി. ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനവും വേൽരാജ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.
അസുരൻ ഒക്ടോബര്‍ നാലിനാണു തീയേറ്ററുകളിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *