കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ താൻ അനുഭവിക്കുന്ന വിവേചനങ്ങൾ ഒരു ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിവരിക്കുകയാണ് മലയാള വിഭാഗം ഗവേഷകയായ സിന്ധു. ദളിത് വിദ്യാർത്ഥിയായ തന്നെ മലയാള വിഭാഗം വകുപ്പ് മേധാവി ഡോ. എസ്‍. തോമസ് കുട്ടി നിരവധി തവണ ഒഫീഷ്യൽ ഓഡിറ്റിംഗിന് ഇരയാക്കിയെന്നു സിന്ധു വേദനയോടെ പറയുന്നു.
ആഗസ്ത് 26നു വകുപ്പ് മേധാവി അടക്കമുള്ള ഡോക്ടറൽ കമ്മിറ്റികൂടി പരിശോധിച്ച തീസീസ് ആ കമ്മിറ്റിയുടെ ശുപാർശയോടെയാണ് ഡിപ്പാർട്മെന്റിൽ സിന്ധു സമർപ്പിച്ചത്. എന്നാൽ ഡോ. എസ്‍. തോമസ് കുട്ടി സിന്ധുവിന്റെ തീസീസ് മാത്രം ഗൗനിച്ചില്ല. അതെ സമയം സഹഗവേഷകർക്ക് തടസ്സമില്ലാതെ കാര്യങ്ങൾ നടന്നു കിട്ടുകയും ചെയ്തു.
സെപ്റ്റംബർ 6ന് ഉച്ചവരെയും സിന്ധുവിന്റെ ഫയൽ വകുപ്പ് മേധാവിയുടെ മേശപ്പുറത്ത് നിന്നു നീങ്ങാതിരുന്നപ്പോൾ ഗവേഷക സംഘടനയായ AKRSA ക്കു സിന്ധു പരാതി നൽകി. അതോടെ മലക്കം മറിഞ്ഞ ഡോ. എസ്‍. തോമസ് കുട്ടി അപേക്ഷയിൽ ബോധപൂർവ്വം തിയ്യതി തെറ്റിച്ച് എഴുതി അദ്ദേഹത്ത കുടുക്കാൻ സിന്ധു കള്ളത്തരം ചെയ്തു എന്ന നിലപാട് എടുത്തു. എന്നാൽ ഡിപ്പാർട്മെന്റിൽ വിദ്യാർത്ഥിയായിരുന്ന 8 വർഷത്തിനിടക്ക് അങ്ങനെ എന്തെങ്കിലും ക്രമക്കേടോ കള്ളത്തരമോ ചെയ്തിട്ടുണ്ട് എങ്കിൽ വിശദീകരിക്കാൻ AKRSA ഭാരവാഹികളും സിന്ധു ആവശ്യപ്പെടുമ്പോൾ മറുപടിയില്ല. ഈ ഗവേഷകക്കെതിരെ അവിശ്വാസത്തിന്റെ ആവർത്തനം മാത്രം.
സിന്ധുവിന്റെ ഭർത്താവ് ശോഭിത്തിനും ഇതേ മാനസിക പീഡനം ഈ വകുപ്പ് മേധാവിയിൽ നിന്നും അനുഭവിക്കേണ്ടി വന്നതിനെ തുടർന്ന് യൂണിവേഴ്‌സിറ്റി ഇടപെട്ടു വേറൊരു ഗൈഡിന്റെ കീഴിലേക്ക് മാറിയിരുന്നു .
എന്നാൽ സിന്ധുവിനെ അറിയുന്ന സഹപ്രവർത്തകരും കൂട്ടുകാരും ഉറച്ച പിന്തുണയുമായി രംഗത്തുണ്ട്. ആ ഡിപ്പാർട്മെന്റിൽ മുൻപും നടന്നിട്ടുള്ള ജാതി വിവേചനത്തിന്റെ കയ്‌പേറിയ അനുഭവമാണ് പലർക്കും പറയാനുള്ളത്.
സിന്ധുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:
https://www.facebook.com/sindumkba.sindup/posts/2440297036063134