വിക്രം ലാൻഡറിൽ നിന്നുമുള്ള ആശയവിനിമയം നഷ്ടപ്പെട്ട ശേഷം സന്തോഷ് കുറുപ്പ് (CEO at ICT Academy of Kerala) ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു:-
ചന്ദ്രയാനെ വിക്ഷേപിക്കാൻ ഉപയോഗിച്ച ജി.എസ്.എൽ.വി. മാർക്ക്. 3 മികച്ച രീതിയിൽ പ്രവർത്തിച്ചു. ഇത് ഭാവിയിൽ ഗഗൻയാൻ പോലുള്ള ദൌത്യങ്ങളിൽ മുതൽക്കൂട്ടാകും. ഇപ്പോഴും പ്രവർത്തനക്ഷമതയുള്ള ഓർബിറ്റർ അതിന്റെ പരീക്ഷണങ്ങൾ തുടരും. അത് ലോകത്തിന് ഉപയോഗപ്രദമായ വിവരങ്ങൾ നൽകും. നമ്മുടെ വാഹനം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തിച്ചിട്ടുണ്ട്. ആദ്യമായി!
നല്ല കാര്യം ഐ.എസ്.ആർ.ഓ.! നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. ലക്ഷ്യത്തിന്റെ അവസാനം കൈവിട്ടുപോയിട്ടുണ്ടാകും. പക്ഷേ, അത്തരം തോൽവികൾ കൂടുതൽ ഉയരത്തിലേക്കെത്താനുള്ള ശക്തിയായേക്കും. “ഞാൻ ഇവിടെയുണ്ട്” എന്ന് വിക്രമിൽ നിന്നും ഒരു ദിവസം കേട്ടേക്കാം. ആർക്കറിയാം!
https://www.facebook.com/100001516503476/posts/2421868644540329?sfns=mo