തിരുവനന്തപുരം:
സൗത്താഫ്രിക്ക എയെ ചിന്നഭിന്നമാക്കി, അവസാന എകദിനത്തിലും ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം.
കേരളത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ്‍ ഒമ്പത് റണ്‍ വ്യത്യാസത്തില്‍ സെഞ്ചുറി നഷ്ടമായെങ്കിലും ഇന്ത്യ ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിൽ നിർണായക കണ്ണിയായി.
അനൗദ്യോഗിക ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 36 റണ്‍സിനാണ് ഇന്ത്യയുടെ ജയം. മഴമൂലം 20 ഓവറുകളിലാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി. 48 പന്തില്‍ നിന്ന് 91 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ കരുത്തനാക്കിയത്. സീനിയർ താരം ശിഖര്‍ ധവാന്‍ 36 പന്തില്‍ നിന്ന് 51 ഉം ശ്രേയസ് അയ്യര്‍ 19 പന്തില്‍ നിന്ന് 36 ഉം റൺസെടുത്തു.
മറുപടിയായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ ടീമിന്റെ ഇന്നിംഗ്സ് 20 ഓവറില്‍ 168 റണ്‍സിൽ മുടങ്ങി. ഹെന്‍ഡ്രിക്‌സ് നേടിയ 59ഉം വെറിനെ നേടിയ 44 ഉം റണ്‍സാണ് കുറച്ചെങ്കിലും ദക്ഷാഫ്രിക്കയെ പിടിച്ചു നിർത്തിയത്. ഇന്ത്യയ്ക്കുവേണ്ടി ശാര്‍ദുല്‍ താക്കുര്‍ മൂന്നും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. സഞ്ജുവാണ് കളിയിലെ കേമൻ.
അഞ്ച് മത്സരങ്ങളുള്ള പരമ്പര 4-1 എന്ന നിലയിൽ ഇന്ത്യ എ ടീം സ്വന്തമാക്കി. അതേസമയം, നാലാം ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് സൗത്താഫ്രിക്കയോട് തോല്‍വി വഴങ്ങേണ്ടി വന്നത്.