ഗോൾഡ് ലോൺ രംഗത്തു ഭീമന്മാരായ മുത്തൂറ്റ് ജോർജ്ജ് ഗ്രൂപ്പിന്റെ കേരളത്തിലെ ശാഖകളിൽ കഴിഞ്ഞ മൂന്നു വർഷമായി സമരം നടക്കുകയാണ്. ഇടത് തൊഴിലാളി സംഘടനായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. മുത്തൂറ്റ് ഫിനാൻസിന്റെ കേരളത്തിലെ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. ഒരു വിഭാഗം ജീവനക്കാർ ജോലി ചെയ്യാൻ തയ്യാറായി ബ്രാഞ്ചുകളിൽ വരികയും സമരക്കാർ അത് തടയുകയും ചെയ്യുന്നത് നിത്യ സംഭവങ്ങൾ ആയിരിക്കുകയാണ്.
സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻ കൈ എടുത്തു മന്ത്രി ടി.പി. രാമകൃഷ്ണൻ ഒരു ചർച്ച വെച്ചെങ്കിലും അവസാന നിമിഷം മുത്തൂറ്റ് മാനേജ്‌മെന്റ് അതിൽ നിന്നും പിന്മാറിയിരിക്കുകയാണ്. സമരത്തെ തുടർന്ന് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുത്തൂറ്റ് ഫിനാൻസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടർന്ന് കേരളത്തിൽ വളർന്നു വന്നിരിക്കുന്ന ഒരു ബിസിനസ് സംരംഭം പൂട്ടിച്ചു അനേകായിരം പേർക്ക് ജോലി നഷ്ടപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നു എന്ന രീതിയിൽ സമരക്കാർ രൂക്ഷമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ നേരിട്ട് കൊണ്ടിരിക്കുന്നത്.
എന്നാൽ ഡേറ്റകളുടെ അടിസ്ഥാനത്തിൽ ഈ സമരം ന്യായമാണെന്നും മുത്തൂറ്റ് മാനേജ്‌മെന്റ് തൊഴിലാളികളെ പിഴിയുകയും ആണെന്നാണ് ‘ബൈജു സ്വാമി’ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിശദീകരിക്കുന്നത്.
“മുത്തൂറ്റ് 2016 ൽ ഒരു സമരം ഉണ്ടായപ്പോൾ ശമ്പള വർദ്ധനവ് ഉൾപ്പെടെ ഒരു കരാർ ജീവനക്കാരുമായി ഒപ്പിട്ടിരുന്നു. ആ കരാർ 2019 ൽ എത്തിയിട്ടും നടപ്പാക്കാത്തതിന് കൃത്യമായി നോട്ടിസ് കൊടുത്തു്, ആദ്യം സൂചന പണിമുടക്ക് നടത്തിയിട്ട്, പിന്നീട് വീണ്ടും അനിശ്ചിത കലസമരം നോട്ടിസ് കൊടുത്തുമാണ് സമരം തുടങ്ങിയത്.” എന്ന് ബൈജു സ്വാമി വിശദീകരിക്കുന്നു.
“ഇവരാണ് കേരളത്തിലെ യഥാർത്ഥ അധോലോകം.” എന്നും ഈ സമരം നല്ലതാണെന്നും അദ്ദേഹം കുറിക്കുന്നു.
പോസ്റ്റിനു ഇതുവരെ 139 ഷെയറുകളും 699 കമൻ്റുകളുമാണ് ഇതു എഴുതുന്നതുവരെ. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കമൻ്റ്, മുത്തൂറ്റില ശംബളത്തിൻ്റെ പേസ്ലിപ്പ് ചിത്രമാണ്.
ബൈജു സ്വാമിയുടെ ഫേസ്‌ബുക്ക് കുറിപ്പ്:
https://www.facebook.com/baiju.baiju.186/posts/2334662876748726