ന്യൂഡൽഹി:
ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് അമിതപ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നത് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ മാറ്റാനാണെന്ന ഗുരുതര ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്, എന്നാൽ, ഇതിനു മുമ്പ് ചന്ദ്രയാന്‍ വിക്ഷേപിച്ചിട്ടേയില്ലാത്ത മട്ടിലാണ് മോദി സര്‍ക്കാർ നടപടികളെന്നും മമത കുറ്റപ്പെടുത്തി.
” ഇത് ആദ്യമായ് രാജ്യത്ത് ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത് പോലെയാണ് സര്‍ക്കാരിന്‍റെ നീക്കങ്ങള്‍. അവര്‍ അധികാരത്തിൽ വരും മുൻപ് ഇതുപോലെയുള്ള ദൗത്യങ്ങളൊന്നും രാജ്യത്ത് നടന്നിട്ടുണ്ടായിരുന്നില്ല എന്നത് പോലെയാണ് അവരുടെ ഭാവവും. ഇതൊക്കെ രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള അടവുകളാണ്.” പശ്ചിമബംഗാള്‍ നിയമസഭയില്‍ സംസാരിക്കവേ, മമതാ ബാനര്‍ജി പറഞ്ഞു.
[…] വ്യാപിച്ചു നിൽക്കുന്ന സാമ്പത്തിക മാന്ദ്യവും വാഹനവിപണിയിലുണ്ടായ ഇടിവും ടയർ […]