മസ്‍കത്ത്:
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി വീഡിയോ ചിത്രീകരിക്കുകയും അത്, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുഖം മുഴുവനായി മൂടിക്കെട്ടി എത്തുന്ന രണ്ടുപേര്‍, കുട്ടികള്‍ മാത്രമുള്ള ഒരു കാറിന്റെ മുൻ സീറ്റിൽ കയറിക്കൂടുകയും കുട്ടികളുമായി സ്ഥലം വിടുകയും ദൃശ്യങ്ങളായിരുന്നു ഇവർ ചിത്രീകരിച്ചത്. വൻ പ്രതിഷേധമാണു ഈ വീഡിയോക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഫലിച്ചത്.
അതേസമയം, കുട്ടികളെ കാറിനുള്ളില്‍ ഒറ്റയ്ക്കാക്കി പോകരുതെന്ന നല്ല സന്ദേശം നല്‍കാനായിരുന്നു ഇത്തരമൊരു വീഡിയോ ചിത്രീകരണ ശ്രമമെന്നാണ്, അറസ്റ്റിലായ യുവാക്കള്‍ പ്രതികരിച്ചത്. കാറിനുള്ളിൽ കളിക്കുന്ന കുട്ടികള്‍ക്ക് പുറകിലത്തെ കണ്ണാടിയിലൂടെ മുഖം മറച്ച്, രണ്ട് യുവാക്കള്‍ എത്തുകയും വാഹനം തട്ടിയെടുത്ത് ഓടിച്ചുപോകുന്നതുമാണ് വീഡിയോയിലുള്ളത്. അപ്പോൾ, കുട്ടികള്‍ ഭയന്ന് നിലവിളിക്കുന്നതും യുവാക്കള്‍ ഇവരെ ഭീഷണിപ്പെടുത്തുന്നതുമായ രംഗങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെയും രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തുന്ന വീഡിയോ പുറത്തിറങ്ങിയതോടെ ഒമാന്‍ പൊലീസ് ആന്റി ക്രൈം ഡിപ്പാര്‍ട്ട്മെന്റ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു പ്രതികള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും ഒമാൻ പൊലീസ് ട്വിറ്റ് ചെയ്തു.