Mon. Dec 23rd, 2024
കൊച്ചി:

യാത്രക്കാരെ നിരന്തരം ബുദ്ധിമുട്ടിലാക്കിക്കൊണ്ടിരിക്കുന്ന, കൊച്ചിയിലെ റോഡുകളുടെ തകർന്നടിഞ്ഞ അവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചു തന്നെ കേസെടുക്കാൻ ഉത്തരവിട്ടത്.

കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ റോഡ് തുടങ്ങിയ, കൊച്ചി നഗരത്തിലെ ആറ് പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പ്രത്യേകം എടുത്ത് പറഞ്ഞാണ് ഹൈക്കോടതി ഈ വിഷയത്തിൽ സ്വമേധയാ ഇടപ്പെട്ടിരിക്കുന്നത്. യാത്രക്കാരെ ഗുരുതരമായ അപകടങ്ങളിലേക്ക് വരെ തള്ളിയിടാവുന്ന ഈ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്ന് കോടതി എടുത്തു പറഞ്ഞു.

നിങ്ങളുടെ പ്രിയപ്പെട്ട കൊച്ചി ലോക്കൽ #KochiLocal വിശേഷങ്ങൾ ചട പടാന്ന് അറിയാൻ ഞങ്ങളുടെ ടെലിഗ്രാം ചാനൽ സബസ്ക്രൈബ് ചെയ്യൂ!
 
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
 
പാചകം, വാചകം, ഫ്രഷ് മീൻ, മീൽസ്, ഫാഷൻ, സംഗീതം, ഈവന്റുകൾ, വാർത്തകൾ, ബിസിനസ്സുകൾ എല്ലാം അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
 
വേഗമാവട്ടെ… ലോക്കലാവൂ, കൊച്ചിക്കാരാവൂ!

വാഹനം ഓടിക്കാൻപ്പോലും പറ്റാത്ത വിധത്തിലാണ് ഇവിടങ്ങളിലെ റോഡുകളുള്ളതെന്നും ദിനംപ്രതി നിരവധി അപകടങ്ങൾ പതിവാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ്, ചീഫ് ജസ്റ്റിസ് സ്വമേധയാ കേസെടുക്കുകയും നടപടിക്രമങ്ങളാരംഭിക്കുകയും ചെയ്തിരിക്കുന്നത്. അതേസമയം, കേസിൽ സർക്കാരിനും കൊച്ചി കോർപറേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *