Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ(6/09/2019) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനമായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെയും യെല്ലോ അലർട്ട് നിലനിൽക്കും, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശനിയാഴ്ച(7/09/2019) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച(8/09/2019) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. മുന്നറിയിപ്പ് നൽകപ്പെട്ട ജില്ലകളിലെല്ലാം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തൽ. ഈ സ്ഥലങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ, വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. മൺസൂൺ ശക്തിപ്രാപിച്ചതാണ് കനത്ത മഴയ്ക്ക് കാരണമായതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒപ്പം, ഒഡീഷ തീരത്ത് ഉണ്ടായിരിക്കുന്ന ന്യൂനമർദ്ദവും മഴയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം, കേരളാ തീരത്തെ മത്സ്യത്തൊഴിലാളികൾക്ക് മീന്‍ പിടിക്കാന്‍ പോകാമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്.

One thought on “കനത്ത മഴ; ഒൻപത് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്”
  1. […] അതിശക്തമായ മഴയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സംസ്ഥാനത്ത് മൂന്നു പേര്‍ മരിച്ചു. കൊല്ലം ജില്ലയില്‍ രണ്ടു പേരും കണ്ണൂര്‍ ജില്ലയില്‍ ഒരാളുമാണ് മരണപ്പെട്ടത്. […]

Leave a Reply

Your email address will not be published. Required fields are marked *