തിരുവനന്തപുരം:
2019ലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്രയില്‍ നോര്‍ക്ക റൂട്ട്‌സിനുവേണ്ടി ഉചിതമായ ഫ്‌ളോട്ട് തയ്യാറാക്കുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിചയ സമ്പന്നരായ ആര്‍ട്ടിസ്റ്റുകള്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ലോക കേരളസഭയുമായി ബന്ധപ്പെട്ട ആശയങ്ങളാണ് ഫ്‌ളോട്ടില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും നോര്‍ക്ക അധികൃതര്‍ അറിയിച്ചു.
ആശയങ്ങള്‍ രൂപകല്പന ചെയ്ത് ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. നിര്‍മാണ ചെലവ്, വണ്ടി വാടക, ജി.എസ്.ടി എന്നിവ ഉള്‍പ്പെടെയുള്ള ആകെ തുക ക്വട്ടേഷനില്‍ പ്രത്യേകം രേഖപ്പെടുത്തണം.
ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കേണ്ടതിനാല്‍ തെര്‍മോകോള്‍ പ്ലാസ്റ്റിക് എന്നിവ പൂര്‍ണമായും ഒഴിവാക്കണം. രൂപകല്പനയുടെയും കുറഞ്ഞ തുകയുടെയും അടിസ്ഥാനത്തിലാകും തെരഞ്ഞടുപ്പ്. ഇതു സംബന്ധിച്ച് സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചിട്ടുണ്ട്.
താല്പര്യമുള്ളവര്‍ ക്വട്ടേഷനും ഡിസൈനും സെപ്റ്റംബര്‍ നാലിന് 3.00 മണിക്കു മുമ്പായി ceo@norkaroots.net / eselection@norkaroots.net എന്ന വിലാസത്തില്‍ ലഭ്യമാക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.