Mon. Dec 23rd, 2024
ന്യൂഡൽഹി :

മതേതരത്വ സ്വഭാവമുള്ള വിവിധ പരസ്യങ്ങളെ ബഹിഷ്‌ക്കരിക്കണമെന്ന്, സാമൂഹികമാധ്യമങ്ങളിൽ ഒരു കൂട്ടം ഉപഭോക്താക്കളുടെ ആഹ്വാനം. ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്കരണ ആഹ്വാനം വ്യാപിക്കുന്നത്. പ്രധാനമായും ചായപ്പൊടി ബ്രാന്‍ഡായ റെഡ് ലേബലിന്റെ ഒരു വര്‍ഷം മുൻപ് പുറത്തിറങ്ങിയ പരസ്യത്തെ ചൊല്ലിയാണ് ബഹിഷ്കരണ ക്യാംപെയിന്‍ തുടരുന്നത്. ബോയ്‍കോട്ട് റെഡ് ലേബല്‍ എന്ന ഹാഷ്‌ടാഗോടുകൂടിയാണ് ക്യാംപെയിന്‍ തുടർന്നുകൊണ്ടിരിക്കുന്നത്.

ഒരുമിച്ച് ചായ കുടിക്കുന്നതിനിടെ വിനായക ചതുര്‍ ത്ഥിയോട് അനുബന്ധിച്ച് ഗണപതി വിഗ്രഹം വാങ്ങാന്‍ വരുന്ന യുവാവും കടയുടമയായ അന്യമതസ്ഥനും സൗഹൃദത്തിലാകുന്ന പരസ്യമാണ് റെഡ് ലേബലിന്റേത്. തുടക്കത്തിൽ, കടയുടമ അന്യമതസ്ഥനാണെന്നറിയുകയും യുവാവ് കടയിൽ നിന്നിറങ്ങി പോവാൻ മുന്നോട്ടായുകയും ചെയ്യുന്നുണ്ട്. എന്നാൽ, എല്ലാം ആരാധനയാണ് എന്ന കടയുടമയുടെ അഭിപ്രായം കേട്ടതിനെ തുടര്‍ന്ന് ഗണേശ രൂപം വാങ്ങാന്‍ തയ്യാറാവുകയാണ് അയാള്‍. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് പരസ്യമെന്ന് അവസാനം എഴുതി കാണിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ, പരസ്യം ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ്, ‘ബൈക്കോട്ട് റെഡ് ലേബല്‍ ക്യാമ്പയിൻ’ തുടരുന്നത്. പ്രധാനമായും ട്വിറ്ററിലൂടെയാണ് ബഹിഷ്കരണാഹ്വാനം നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ഒരുകൂട്ടർ ഒരുപടികൂടി കടന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ എല്ലാ ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുന്നു.

നിലവിൽ, നിരവധിപേർ പരസ്യത്തെ അനുകൂലിച്ചും ട്വീറ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *