Thu. Jan 23rd, 2025

 

തിരുവനന്തപുരം:

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിനിരയാക്കിയ ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. വകുപ്പു തല അച്ചടക്ക നടപടിയുടെ ഭാഗമായാണ് നോട്ടീസ് അയച്ചിട്ടുള്ളത്. 15 ദവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ നിര്‍ദേശം.

ചട്ടം ലംഘിച്ചും, ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കി എന്നതാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ ഇപ്പോഴുള്ള കേസ്. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ക്കു പോലും വ്യകതമായിട്ടും പോലീസ് പരിശോധന വൈകിപ്പിച്ചതു മൂലം ശ്രീറാമിനെതിരെ തെളിവില്ലാതാക്കാന്‍ കഴിഞ്ഞു. നിലവില്‍ സസ്‌പെന്‍ഷനിലാണ് ശ്രീറാമെങ്കിലും കുറ്റം ചെയ്തിട്ടില്ലെന്ന് മറുപടി വാങ്ങി വകുപ്പു തല നടപടികള്‍ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായും ആരോപണമുണ്ട്. ഫോറന്‍സിക് പരിശോധനയില്‍ ശ്രീറാമാണ് കാര്‍ ഓടിച്ചതെന്ന് തെളിഞ്ഞെങ്കിലും മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് തെളിവില്ലാതാക്കിയതോടെ വാഹന നിയമങ്ങള്‍ തെറ്റിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും മാത്രമാകും കേസ്.

Leave a Reply

Your email address will not be published. Required fields are marked *