Sun. Dec 22nd, 2024
വാഷിങ്‌ടൺ:

 

ഇന്ത്യ യു.എസ്. വ്യാപാര തര്‍ക്കം യു.എസ്സില്‍ ജോലിക്കു വിസ കാത്തിരിക്കുന്നവരെ ബാധിക്കും വിധം രൂക്ഷമാകുന്നു. വിദേശ ജോലി തേടുന്ന ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി എച്ച്1ബി ജോലി വിസ നിയന്ത്രിക്കുമെന്ന അറിയിപ്പുമായി യു.എസ്. വിദേശ കമ്പനികൾ ഡേറ്റ അതതു രാജ്യത്തു തന്നെ സൂക്ഷിക്കണമെന്നു യു.എസ്. ഇന്ത്യയെ അറിയിച്ചു.

ഇതോടെ യു.എസ്. കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രഫഷനലുകളെ അവിടെ ജോലിക്കു നിയോഗിക്കാന്‍ കടുത്ത നിയന്ത്രണം വരും. വ്യാപാര തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുന്നതിനു തൊട്ടു മുന്‍പുള്ള ഈ നീക്കം സമ്മര്‍ദ്ദതന്ത്രമായി കരുതപ്പെടുന്നു. ഐ.ടി. പ്രഫഷനലുകളെയാണ് ഇതു കാര്യമായി ബാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *