കൊട്ടാരക്കര:
കെ.എസ്.ആർ.ടി.സി ബസും ലോറിയും വാളകത്തു വച്ച് കൂട്ടിയിടിച്ച് പരിക്കേറ്റ ബസ് ഡ്രൈവറേയും കണ്ടക്ടറേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ കാരേറ്റ് സ്വദേശി പ്രകാശ് (50), കണ്ടക്ടർ പള്ളിക്കൽ സ്വദേശി സജീം (41) എന്നിവരാണ് ചികിത്സയിലുള്ളത്. പ്രകാശിന് പൊള്ളലും സജീമിന് തലയ്ക്ക് പരിക്കുമുണ്ട്. വൈകിട്ട് നാലോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്.
കൊല്ലം കൊട്ടാരക്കര വയയ്ക്കലിനും പൊലിക്കോടിനും ഇടയ്ക്കാണ് അപകടം. സമീപത്തെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നും വന്ന റെഡിമിക്സ് ടാങ്കറും കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഈ പ്രദേശത്ത് നടന്നു വരുന്ന റോഡ് പണിക്കായി കോൺക്രീറ്റുമായി വരികയിരുന്നു റെഡിമിക്സ് വാഹനം. അഞ്ചുപേരെ വാളകത്തുള്ള മേഴ്സി ഹോസ്പിറ്റലിലും രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുള്ളതായാണ് പ്രാഥമിക വിവരം. ആരുടെയും നില ഗുരുതരമല്ല 2.45 ഓടെയായിരുന്നു അപകടം. അലക്ഷ്യമായി ടാങ്കർലോറി റോഡിലേക്ക് ഇറക്കിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അപകടത്തിൽ ഇരുവാഹനങ്ങളും പൂർണമായി കത്തി നശിച്ചു.