Mon. Dec 23rd, 2024
എറണാകുളം:

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പമ്പ് സ്വദേശി ആര്‍. മഹേഷ് പൈ ആണ് അറസ്റ്റിലായത്. സി.പി.എം. ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടി.പി. അജികുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ് മഹേഷ് പൈ മോശമായ ഭാഷയില്‍ പ്രതികരിച്ചത്. എന്നാല്‍ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ യുവാവ് പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ കൂടുതല്‍ പ്രതിഷേധം ഉയരുകയും വിവാദമാവുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *