Wed. Jan 22nd, 2025
ഇസ്ലാമാബാദ്:

 

കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, നരേന്ദ്ര മോദിക്കു കത്തെഴുതി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന, കാശ്മീര്‍ വിഷയമുള്‍പ്പെടെയുളള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആകുന്നതെല്ലാം ചെയ്യണമെന്നാണ് ഇമ്രാന്‍ ഖാൻ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കിര്‍ഗിസ്ഥാനിലെ ബിശ്‌കെക്കില്‍ നടക്കുന്ന പ്രാദേശിക സമ്മേളനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള കൂടിക്കാഴ്ച നടക്കില്ലെന്ന് ഇന്ത്യ അറിയിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ ഈ പുതിയ നീക്കം.

ഇരുരാജ്യങ്ങളിലേയും ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യാനും വികസനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യോജിക്കണമെന്നും ഇമ്രാന്‍ കത്തില്‍ പറയുന്നു. കാശ്മീര്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പാക്കിസ്ഥാന്‍ പരിഹാരം ആഗ്രഹിക്കുന്നുവെന്നും ഇമ്രാന്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഇനിയും പാക്കിസ്ഥാന്റെ ആവശ്യത്തോടു പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *