Wed. Jan 22nd, 2025
പാലി:

 

ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിന് കെട്ടിയിട്ട് മര്‍ദ്ദനം. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. എന്നാൽ, ദളിത് ബാലനെതിരെ, ഒരു പെൺകുട്ടിയെ പീദിപ്പിച്ചുവെന്ന് ആരോപിച്ച് പോക്സോ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ ബാലനെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു. മർദ്ദിച്ചവർക്കെതിരെയും പോലീസ് നടപടിയെടുത്തിട്ടുണ്ട്.

ദളിത് ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതറിഞ്ഞ് ഒരു സംഘം ആളുകള്‍ കയറും വടികളുമായെത്തി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ബാലന്‍ കേണപേക്ഷിച്ചിട്ടും സംഘം മര്‍ദ്ദനം നിര്‍ത്തിയില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *