Thu. Apr 25th, 2024
എറണാകുളം:

 

നിപ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ എറണാകുളത്ത് ചികിത്സയിലുള്ള യുവാവ് തൊടുപുഴയില്‍ നിന്നാണെത്തിയത്. തൊടുപുഴയില്‍ വച്ച് പനി പിടിപെട്ട യുവാവിന് തൃശ്ശൂരില്‍ വെച്ചാണ് പനി മൂര്‍ച്ഛിച്ചത്. ഇവിടെ നിന്നാണ് യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

തൊടുപുഴയിലെ കോളേജ് വിദ്യാര്‍ത്ഥിയായ യുവാവ് രണ്ടാഴ്ചത്തെ തൊഴില്‍ പരിശീലത്തിനായാണ് തൃശ്ശൂരില്‍ എത്തിയത്. എന്നാല്‍ ഇവിടെ എത്തുമ്പോൾത്തന്നെ യുവാവിന് പനിയുണ്ടായിരുന്നതായി തൃശ്ശൂര്‍ ഡി.എം.ഒ. കെ.ജെ. റീന പറഞ്ഞു. തുടര്‍ന്ന് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് എറണാകുളത്തേയ്ക്ക് കൊണ്ടു പോയതെന്ന് ഡി.എം.ഒ. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *