വായന സമയം: < 1 minute
ന്യൂ ഡെൽഹി:

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

പ്രധാനമന്ത്രി അവകാശപ്പെടുന്നതില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ മോദി സ്വയം കെട്ടിത്തൂങ്ങാന്‍ തയ്യാറാവുമോയെന്ന് ഖാര്‍ഗെ, “കോണ്‍ഗ്രസിന് 40 സീറ്റുകളിലധികം ലഭിക്കില്ലെന്ന് എവിടെ പോയാലും മോദി പറയുന്നു. നിങ്ങളത് വിശ്വസിക്കുന്നുണ്ടോ. കോണ്‍ഗ്രസിന് 40 ലധികം സീറ്റുകള്‍ ലഭിച്ചാല്‍ മോദി ദല്‍ഹിയിലെ വിജയ് ചൗക്കില്‍ സ്വയം കെട്ടിത്തൂങ്ങാന്‍ തയ്യാറാവുമോ” ഖാര്‍ഗെ ചോദിക്കുന്നു.

കര്‍ബുര്‍ഗിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് രാജ്യം ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ഒറ്റയ്ക്കു ലഭിച്ചപ്പോള്‍, കോണ്‍ഗ്രസിന് 44 സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്.

Leave a Reply

avatar
  Subscribe  
Notify of