വായന സമയം: < 1 minute
മുംബൈ:

ബോളിവുഡ് അഭിനേത്രി ശില്പ ഷെട്ടി ആരോഗ്യസംബന്ധമായ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. ആളുകൾക്ക് ആരോഗ്യദായകമായ ഒരു ജീവിതം നയിക്കാൻ സഹായിക്കുകയെന്നാണു ലക്ഷ്യമെന്ന് ശില്പ ഷെട്ടി പറഞ്ഞു.

ഒരുപാട് ആളുകൾ തന്നോട് ഇതിനെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്നും, അവർക്ക് ശരിയായ നിർദ്ദേശങ്ങളും, വിവരങ്ങളും ആവശ്യമാണെന്നും, അതുകൊണ്ട് ഇതിൽ വിദഗ്ദ്ധരായ ആളുകളുടെ സഹായത്തോടെ, തന്റെ പരിചയവും ഉപയോഗിച്ച് ഈ ആപ്ലിക്കേഷൻ പുറത്തിറക്കുകയാണെന്നും ശില്പ ഷെട്ടി പറഞ്ഞു. എല്ലാവർക്കും ഉതകുന്ന രീതിയിൽ, വീട്ടിൽ വച്ചു തന്നെ, യന്ത്രങ്ങളുടെയൊന്നും സഹായം കൂടാതെ തന്നെ വ്യായാമം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഈ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.

യോഗയുടേയും ധ്യാനത്തിന്റേയും അറിവുകളും ഈ ആപ്ലിക്കേഷൻ വഴി ലഭ്യമാകും.

ശില്പ ഷെട്ടി ആപ്പ് ഐ.ഒ.എസ്സിൽ മെയ് 6 മുതലും, ആൻഡ്രോയ്ഡിൽ ജൂൺ 8 മുതലും ലഭ്യമാകും.

Advertisement

Leave a Reply

avatar
  Subscribe  
Notify of