വായന സമയം: < 1 minute
ശ്രീലങ്ക:

സിംഹളീയരും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ശ്രീലങ്ക സാമൂഹികമാധ്യമങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയെന്ന് ഐ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാനുള്ള മുൻ‌കരുതലെന്നോണമാണ്, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, മറ്റുള്ള സാമൂഹിക മാധ്യമങ്ങൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയത്. ഞായറാഴ്ചയാണ് രണ്ടു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്.

എന്നാൽ, രണ്ടു സമുദായങ്ങളും ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തിൽ, നെഗോംബോയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻ‌വലിച്ചതായി വാർത്തയുണ്ട്.

തീവ്രവാദി ആക്രമണം നടന്നപ്പോഴും, ശ്രീലങ്ക, സാമൂഹികമാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നു.

Leave a Reply

avatar
  Subscribe  
Notify of