Fri. Apr 26th, 2024

രണ്ടാം ഇന്നിങ്‌സില്‍ താരതമ്യേന ചെറുതായ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ വെറും 127 റണ്‍സിനു എറിഞ്ഞിട്ട് വിദർഭ തുടർച്ചയായ രണ്ടാം തവണയും രഞ്ജി ട്രോഫിയിൽ മുത്തമിട്ടു.

നേരത്തെ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സ് ചേര്‍ക്കുമ്പോഴേയ്ക്കും അഞ്ചു വിക്കറ്റ് നഷ്ടമായിരുന്നു. 52 റണ്‍സെടുത്ത വിശ്വരാജസിന്‍ഹ ജഡേജയ്ക്ക് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചുനില്‍ക്കാനായത്.

ഏറെ വിശ്വാസമർപ്പിച്ച ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാര രണ്ടു ഇന്നിംഗ്‌സിലുമായി വെറും ഒരു റൺ മാത്രം നേടിയതാണ് സൗരാഷ്ട്രക്ക് തിരിച്ചടിയായത്.

രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെയാണ് വിദര്‍ഭയ്ക്ക് ജയമൊരുക്കിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ആദിത്യ സര്‍വാതെ, രണ്ടാം ഇന്നിങ്‌സില്‍ ആറുപേരെ പുറത്താക്കി. അക്ഷയ് വഖാരെ മൂന്നും ഉമേഷ് യാദവ് ഒരു വിക്കറ്റും വിദർഭയ്ക്കായി നേടി.

ആൾറൌണ്ട് പ്രകടനം കാഴ്ച വെച്ച സര്‍വാതെ തന്നെയാണ് കളിയിലെ താരം.

Leave a Reply

Your email address will not be published. Required fields are marked *