Thu. Apr 25th, 2024

തിരുവനന്തപുരം:

കെ എസ് ആര്‍ ടി സിയുടെ താത്കാലിക എം ഡിയായി എം പി ദിനേശ് ചുമതലയേറ്റു. നാലു മാസമാണ് ദിനേശിന് സർവീസ് കാലാവധി ഉള്ളത്. ഇന്ന് പത്തരയോടെ തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. ടോമിന്‍ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് എം പി ദിനേശിനെ പുതിയ എം ഡിയായി നിയമിച്ചത്.

എല്ലാവരുമായി സഹകരിച്ചു മുന്നോട്ട് പോകുമെന്നും, മുന്‍വിധിയോ മുന്‍ധാരണയോ ഇല്ലെന്നും എം പി ദിനേശ് വ്യക്തമാക്കി. സര്‍ക്കാര്‍ ഏല്‍പിച്ച ചുമതല നിര്‍വ്വഹിക്കുമെന്നും എം പി ദിനേശ് പറഞ്ഞു. കെ എസ് ആര്‍ ടി സി എം ഡിയായി ചുമതലയേറ്റ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ, പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാര്‍ 18 ദിവസമായി തുടരുന്ന തങ്ങളുടെ സമരം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരും മാനേജ്‌മെന്റും തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *