Mon. Dec 23rd, 2024

 

പ്രോ വോളിബോള്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു മുംബാ വോളിയെ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കു കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ചുണക്കുട്ടികൾ തകർത്തു വിട്ടു.

ഇന്ത്യയുടെ ദേശീയ താരം ഉഗ്രപാണ്ഡ്യന്റെ നേതൃത്വത്തിൽ ഇറങ്ങിയ കൊച്ചിൻ ടീം കരുത്തുറ്റ സ്മാഷുകളുമായി മികച്ച ഒത്തിണക്കത്തോടെയായിരുന്നു കളിച്ചത്. ഡേവിഡ് ലീയും, പ്രഭാകരനും കൊച്ചിൻ നിരയിൽ തിളങ്ങി. അതോടൊപ്പം ഗാലറിയിൽ നിന്നും കാണികളുടെ ശക്തമായ പിന്തുണ കൂടി ലഭിച്ചപ്പോൾ കൊച്ചിൻ ടീം മുംബൈയെ നിഷ്പ്രഭരാക്കുന്ന കാഴ്ചക്കാണ് ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അഞ്ചാം സെറ്റ് മാത്രമാണ് കൊച്ചി ടീമിന് നഷ്ടമായത്. 15-5 നായിരുന്നു അവസാനത്തെ സെറ്റ് മുംബൈ സ്വന്തമാക്കിയത്.

ഇന്ത്യയുടെ ദേശീയ താരം ഉഗ്രപാണ്ഡ്യനാണ് കളിയിലെ താരം. ഞായറാഴ്ച വൈകീട്ട് 7 മണിക്ക് കാലിക്കറ്റ് ഹീറോസും ചെന്നൈ സ്പാർട്ടൻസുമായാണ് രണ്ടാം മത്സരം.

Leave a Reply

Your email address will not be published. Required fields are marked *