Mon. Dec 23rd, 2024
കാസർകോട്:

കേന്ദ്രസർക്കാരുമായി ചേർന്നുള്ള ‘ഒരു ജില്ല, ഒരു ഉല്പന്നം പദ്ധതി’യുടെ ഭാഗമായി സംസ്ഥാനത്ത് 108 സ്ഥാപനങ്ങൾ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി മന്ത്രി പി രാജീവ് പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും ഉൽപന്നങ്ങൾ നിശ്ചയിച്ച് അപേക്ഷകൾ ക്ഷണിച്ചാണു സ്ഥാപനങ്ങൾ തുടങ്ങുക.

സംസ്ഥാന സർക്കാരിന്റെ നൂറുദിനപരിപാടിയുടെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൺട്രപ്രണർഷിപ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തിൽ വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന അറൈസ് പദ്ധതിയുടെ ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ ഇളങ്കോവൻ, കുഫോസ് അസിസ്റ്റന്റ് പ്രഫസർ ഡോ അഭിലാഷ് ശശിധരൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ പി നിഷ, ശരത് വി രാജ്, രഘു ബി നാരായണൻ ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ സജിത്കുമാർ എന്നിവർ പ്രസംഗിച്ചു.