Wed. Jan 22nd, 2025

മാ​ന​ന്ത​വാ​ടി:

കൊ​വി​ഡ്​ കാ​ല​ത്ത്​ വിദ്യാർത്ഥികൾക്ക് വീ​ടൊ​രു വി​ദ്യാ​ല​യ​മാ​ക്കാ​ൻ പി​ന്തു​ണ​യു​മാ​യി വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ‘അ​റി​വി​ട​ങ്ങ​ളി​ൽ നി​ങ്ങ​ളോ​ടൊ​പ്പം’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ ‘മ​ക്ക​ളോ​ടൊ​പ്പം’.പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻറെ പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം കു​ട്ടി​യെ ഒ​രു യൂ​നി​റ്റ് ആ​യി ക​ണ്ട് ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണം എ​ന്ന​തി​നാ​ലാ​ണ് ‘മ​ക്ക​ളോ​ടൊ​പ്പം’ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്.

21 വാ​ർ​ഡു​ക​ളു​ള്ള വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ൽ 8969 കു​ട്ടി​ക​ളാ​ണ് പ്രീ​പ്രൈ​മ​റി മു​ത​ൽ പ്ല​സ് ടു​വ​രെ പ​ഠി​ക്കു​ന്ന​ത്. ഒ​മ്പ​ത്​ എ​ൽ​പി, ആ​റ്​ യുപി, നാ​ല്​ ഹൈ​സ്കൂ​ൾ, ര​ണ്ട്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ 19 സ്​​കൂ​ളു​ക​ളും 15 പ്രീ​പ്രൈ​മ​റി സൗ​ക​ര്യ​മു​ള്ള ക്ലാ​സു​ക​ളും ന​ട​ക്കു​ന്നു​ണ്ട്.ഗോ​ത്ര​വി​ഭാ​ഗ​ത്തി​ലെ 3702 വിദ്യാർത്ഥികളാണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്.

ട്രൈ​ബ​ൽ വ​കു​പ്പ് മു​ഖേ​ന ഈ ​കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന്​ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള ക​ണ​ക്ക് ശേ​ഖ​രി​ച്ചു. 15 പ്ര​ത്യേ​ക ഗോ​ത്ര​ബ​ന്ധു അ​ധ്യാ​പി​ക​മാ​ർ പു​തു​താ​യി സ്കൂ​ൾ പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കി​ക്കൊ​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജോ​ലി​ചെ​യ്യു​ന്നു.പു​തു​താ​യി ഒ​ന്നാം ക്ലാ​സി​ൽ എ​ത്തി​യ 728 കു​ട്ടി​ക​ൾ​ക്ക്​ എ​സ്എ​സ്കെ​യു​മാ​യി ചേ​ർ​ന്ന് ‘വീ​ട്ടു​മു​റ്റം’ പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്നു.

വീ​ട്ടി​ൽ സൗ​ക​ര്യം ല​ഭി​ക്കാ​ത്ത വിദ്യാർത്ഥികൾക്ക് സ്വ​ന്ത​മാ​യി ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​വു​ന്ന​തു​വ​രെ അ​ധ്യ​യ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങാ​തി​രി​ക്കാ​ൻ 44 അ​യ​ൽ​പ​ക്ക കേ​ന്ദ്ര​ങ്ങ​ൾ വാ​ർ​ഡു​ക​ളി​ൽ ഒ​രു​ക്കി. 862 വിദ്യാർത്ഥികൾ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്.തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ജൂ​ലൈ 26 വ​രെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഓ​രോ സ്കൂ​ളി​ലു​മെ​ത്തി അ​ധ്യാ​പ​ക​ർ, പിടി​എ ​പ്ര​തി​നി​ധി തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ​ചേർ​ന്ന്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തും.

100 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ പ​ഠ​ന​സൗ​ക​ര്യം വീ​ടു​ക​ളി​ൽ ഒ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. അ​യ​ൽ​പ​ക്ക കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന വിദ്യാർത്ഥികൾക്ക് പോ​ഷ​കാ​ഹാ​രം, ല​ഘു ഭ​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്താ​ൻ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ സിഎം അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സു​ധി രാ​ധാ​കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​മ്മ​ത് കൊ​ടു​വേ​രി, സൗ​ദ നി​ഷാ​ദ്, സ​ഫീ​ല പ​ട​യ​ൻ, ജം​ഷീ​ർ കു​നി​ങ്ങാ​ര​ത്ത്, പിഎ അ​സീ​സ്, ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന്​ വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ൻറെ ചു​മ​ത​ല​യു​ള്ള മാ​ന​ന്ത​വാ​ടി ബിആ​ർസി കോ​ഓ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ കെ​എ മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.