Wed. Jan 22nd, 2025

കാസർകോട്‌:

ജില്ലാ ഒളിമ്പിക് അസോസിയേഷൻ പടന്നക്കാട് ബേക്കൽ ക്ലബിൽ സംഘടിപ്പിച്ച ‘ഓൺ യുവർ മാർക്ക്’- സമഗ്ര കായിക വികസന സെമിനാർ  മന്ത്രി അഹമ്മദ് ദേവർകോവിൽ  ഉദ്ഘാടനം ചെയ്‌തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്  ടി വി ബാലൻ അധ്യക്ഷനായി. എംഎൽഎമാരായ എം രാജഗോപാലൻ, എ കെ എം അഷ്റഫ്, ഇന്ത്യൻ വോളി ബോൾ കോച്ച് ടി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ മുഖ്യാതിഥിയായി.

ഒളിമ്പിക്‌സ് അസോസിയേഷൻ സെക്രട്ടറി പള്ളം  നാരായണൻ സംസാരിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി കായിക വിഭാഗം അസി ഡയറക്ടർ ഡോ അനൂപ്, ഡോ എം കെ രാജശേഖരൻ എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം അച്യുതൻ സ്വാഗതവും വി വി വിജയമോഹനൻ നന്ദിയും പറഞ്ഞു.

ജില്ലയുടെ കായിക വികസനം ലക്ഷ്യമിട്ട്  370.97 കോടിയുടെ പദ്ധതി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ തയ്യാറാക്കി. 38 കായിക ഇനങ്ങൾ ഉൾപ്പെടുന്നതാണ്‌  പ്രൊജക്ട്.  രൂപരേഖ ഡോ എം കെ രാജശേഖരൻ  അവതരിപ്പിച്ചു.

സ്റ്റേഡിയം, മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം, പരിശീലന മൈതാനം, സ്പോർട്സ് അക്കാദമി ഹോസ്റ്റൽ, പരിശീലനത്തിനും കായിക ഉപകരണങ്ങൾക്കുമായുള്ള ചെലവ് എന്നിവയും പ്രൊജക് രൂപരേഖയിൽ ഉൾപ്പെടുത്തി.  എ കെ എം അഷ്റഫ് എംഎൽഎ പ്രകാശനം ചെയ്തു. കായിക താരങ്ങളായ ഗോപാലകൃഷ്ണൻ, പി കുഞ്ഞികൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.