Sun. Dec 22nd, 2024

പരിയാരം:

കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ ഓക്സിജൻ പ്ലാന്റ്‌ സ്ഥാപിക്കുന്നു. അന്തരീക്ഷ വായുവിൽ നിന്ന് ഓക്സിജൻ സംസ്കരിച്ച് ആധുനിക സംവിധാനങ്ങളോടെ പൈപ്പ് വഴി ഓപ്പറേഷൻ തിയറ്റര്‍, ഐസിയു, വാർഡുകൾ എന്നിവിടങ്ങളിൽ എത്തിക്കുന്ന പ്ലാന്‍റ്റാണ് നിർമിക്കുന്നത്. ഓക്സിജന‍്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള ടാങ്കുകളും യന്ത്രവും മെഡിക്കൽ കോളജിലെത്തിച്ചു.

കേന്ദ്ര സർക്കാരിന്‍റ സഹായത്തോടെ സ്ഥാപിക്കുന്ന പ്ലാന്‍റിന് ആശുപത്രിക്ക് സമീപം 24 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചിട്ടുണ്ട്. പുതുതായി നിർമിക്കുന്ന പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നതോടെ പുറമേ നിന്ന് വില കൊടുത്ത് ഓക്സിജൻ വാങ്ങുന്നത് ഒഴിവാക്കാന്‍ സാധിക്കും. അന്തരീക്ഷത്തിൽ നിന്നും മറ്റു വാതകങ്ങൾ നീക്കം ചെയ്ത് ഓക്സിജൻ നിർമിക്കുന്ന പ്ലാന്‍റിന് 2.85 കോടി രൂപയാണ് ചെലവ്.