Tue. Aug 12th, 2025 11:38:55 PM

പുൽപള്ളി:

കൊവിഡ് മൂന്നാംതരംഗത്തെ അതിജീവിച്ച് സീറോ കൊവിഡ് പഞ്ചായത്താക്കി പുൽപള്ളിയെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിലെ മുഴുവനാളുകൾക്കും വാക്സീൻ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. തൊഴിലുറപ്പ് ഉൾപ്പെടെയുള്ള തൊഴിൽ മേഖലകളിലും സ്ഥാപനങ്ങളിലും കൊവിഡ് പരിശോധനകള്‍ നടത്തും.

വാക്സിന്‍ നല്‍കാന്‍ 9 കേന്ദ്രങ്ങള്‍ തയാറാക്കി. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍മസേനയുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനം ശക്തമാക്കാനും വിവിധ വകുപ്പുകളുമായി യോജിച്ച് സമയബന്ധിതമായി കാര്യങ്ങള്‍ നടത്താനും തീരുമാനിച്ചു.
ജില്ലയില്‍ ടിപിആര്‍ നിരക്ക് കുറഞ്ഞ പഞ്ചായത്തുകളിലൊന്നാണു പുല്‍പള്ളി.

മാതൃകാപരമായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് വിലയിരുത്തി. തൊട്ടടുത്ത പഞ്ചായത്തുകളില്‍ രോഗവ്യാപനം വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്താനും പഞ്ചായത്ത് തല സമിതി തീരുമാനിച്ചു. പ്രസിഡന്റ് ടിഎസ്ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സിന്ധു ബാബു, ജോമറ്റ് സെബാസ്റ്റ്യന്‍, അനില്‍ സി കുമാര്‍, സെക്രട്ടറി വിഡി തോമസ് എന്നിവര്‍ പ്രസംഗിച്ചു.