Wed. Jan 22nd, 2025

തൃക്കരിപ്പൂർ:

ഒറ്റമുറി വീട്ടിലെ പരാധീനതകൾക്കിടയിൽനിന്ന് രാജ്യത്തെ മുൻനിര ഐഐടികളിൽനിന്ന് മികവോടെ പഠിച്ചിറങ്ങി മിടുക്കികൾ. തൃക്കരിപ്പൂർ നീലംബത്തെ അബ്​ദുൽ റഷീദ്- റസിയ ദമ്പതിമാരുടെ ഇരട്ടക്കുട്ടികളായ റംസീനയും റിസാനയുമാണ് നാടിനഭിമാനമായത്.
റിസാന റഷീദ് റൂർക്കിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി കാമ്പസ് പ്ലേസ്മെൻറിലൂടെ കാലിഫോർണിയ ആസ്ഥാനമായ അമേരിക്കൻ കമ്പനിയുടെ ബംഗളൂരു ഓഫിസിൽ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്.

ജോലിയിൽ കയറിയ ദിവസം അവൾ പ്രതിസന്ധികളിൽ ചേർത്തുനിർത്തിയ സുമനസ്സുകളോടുള്ള കടപ്പാട് പങ്കുവെച്ചു. റംസീന റഷീദ് ഖരഗ്പൂർ ഐഐടിയിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയതോടെ സന്തോഷം ഇരട്ടിയായി. ബഹിരാകാശ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച റംസീനയുടെ ലക്ഷ്യം ലോകോത്തര കാമ്പസായ അമേരിക്കയിലെ നാസയാണ്. ഉയരങ്ങൾ തേടിപ്പിടിക്കുമ്പോഴും ഇരുവരും പിന്നിട്ട പാതകൾ ഓർത്തെടുക്കുന്നു.