Wed. Jan 22nd, 2025

താമരശ്ശേരി:

കട്ടിപ്പാറ അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ  കണ്ടെത്തി. പൊലീസും ഫയർഫോഴ്സും തിരച്ചിലാണ് വിനോദ സഞ്ചാരികളെ കണ്ടെത്തിയത്. ഇവരെ തിരികെ കൊണ്ടുവരുകയാണ്. കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ്  സ്വദേശികളായ മുഹമ്മദും, സഹോദരനുമാണ് വഴിയറിയാതെ കാട്ടിൽ അകപ്പെട്ടത്.

താമരശേരിയിലെ ബന്ധുവീട്ടിലെത്തിയ ഇവർ ശനിയാഴ്ച രാവിലെ കാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. കോഴിക്കോടാണ് ഇരുവരും ജോലി ചെയ്യുന്നത്. വനത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡരികിൽ ഒരു ബൈക്കും സൈക്കിളും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.

വനത്തിനുള്ളില്‍ കക്കാട് ഭാഗത്ത് ഇവര്‍ കുടുങ്ങിയതായി മനസ്സിലായതിൻെറ അടിസ്ഥാനത്തില്‍ പൊലീസും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നായിരുന്നു തിരച്ചിൽ. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് യുവാക്കളെ കണ്ടെത്തിയത്.കനത്ത മഴയും കാറ്റും അവഗണിച്ച് ശനിയാഴ്ച രാത്രി വൈകിയും യുവാക്കളെ കണ്ടെത്താൻ അധികൃതർ തിരച്ചിൽ നടത്തിയിരുന്നു