വണ്ടൂർ:
ഓൺലൈൻ കൗൺസലിങ് നൽകാമെന്ന് പറഞ്ഞ് കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന വ്യാജ അധ്യാപകർ രംഗത്ത്. വെള്ളിയാഴ്ച വാണിയമ്പലം ഹൈസ്കൂളിലെ വിദ്യാർത്ഥിനിക്ക് വന്ന ഫോൺ കോളിൻറെ അടിസ്ഥാനത്തിൽ പ്രധാനാധ്യാപകൻ വണ്ടൂർ സി ഐക്ക് പരാതി നൽകി.വെള്ളിയാഴ്ച വൈകീട്ടായിരുന്നു വിദ്യാർത്ഥിനിക്ക് ഇൻറർനെറ്റ് മുഖേന ഫോൺവിളി വന്നത്.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണത്തിന് കൗൺസലിങ് നടത്താൻ വേണ്ടിയാണ് വിളിച്ചത് എന്ന മുഖവുരയോടെയാണ് സംസാരം തുടങ്ങിയത്. തുടർന്ന് കുട്ടിയുടെ വിവരങ്ങൾ തേടി. വാണിയമ്പലം സ്കൂളിലാണ് പഠിക്കുന്നതെന്ന് കുട്ടി പറഞ്ഞതോടെ ഞാൻ വിളിക്കുന്നതും അതേ സ്കൂളിൽ നിന്നാണെന്ന് പറഞ്ഞു. ഓൺലൈൻ പഠനത്തിന് പുറമേ ആഴ്ചയിൽ ദിവസം 30 മിനിട്ട് കൗൺസലിങ് ഉണ്ടായിരിക്കുമെന്നും ഇതിനായി സ്വന്തമായി ഫോൺ ഇല്ലെങ്കിൽ ഫോൺ നൽകുമെന്നും അറിയിച്ചു.