Mon. Dec 23rd, 2024

രാജപുരം:

കേരളത്തിലെ ഊട്ടി എന്ന അറിയപ്പെടുന്ന റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിൽ ചിൽഡ്രൻസ് പാർക്കിൻറെ നിർമാണം ആരംഭിച്ചില്ല. ഒരു കോടി രൂപ ഉപയോഗിച്ച് ചിൽഡ്രൻസ് പാർക്ക്, സ്വിമ്മിങ്‌ പൂൾ, ആയുർവേദ സ്പാ എന്നിവ നിർമിക്കുന്നതിന്‌ പണം അനുവദിക്കുകയും ആറ്‌മാസം മുമ്പ്‌ പ്രവൃത്തി ഉദ്ഘാടനം നടത്തുകയും ചെയ്‌തിരുന്നു. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.

ആറ് മാസം കൊണ്ട് പ്രവൃത്തി പൂർത്തികരിക്കുമെന്നായിരുന്നു ഉദ്‌ഘാടനദിവസം ഉറപ്പ് നൽകിയത്‌. സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനാണ് ചിൽഡ്രൻസ് പാർക്കടക്കമുള്ളവ ഒരുക്കാൻ തീരുമാനിച്ചത്. ലോക്ക്‌ ഡൗൺ കാരണം ടൂറിസ്റ്റ് കേന്ദ്രം അടിച്ചിട്ട സമയത്ത് നിർമാണം നടത്താമായിരുന്നു. ചിൽഡ്രൻസ് പാർക്ക് ഉൾപ്പെടെയുള്ളവ ഉടൻ ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ആവശ്യപ്പെട്ടു.