Fri. Apr 4th, 2025

മഞ്ചേരി:

പയ്യനാട് സ്റ്റേഡിയം ഇനി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഇതിനായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനുമായി ചർച്ചനടത്തി. അനുകൂല നിലപാടാണ് ഫെഡറേഷന്റേത്.  പയ്യനാട്‌ സ്റ്റേഡിയത്തിലെയും സ്പോർട്സ് കോംപ്ലക്‌സിലെയും പ്രവൃത്തി അവലോകനത്തിന്‌ എത്തിയതായിരുന്നു മന്ത്രി.

സ്പോർട്സ് കോംപ്ലക്സിൽ വിഭാവനംചെയ്ത മുഴുവൻ പദ്ധതികളും വേഗത്തിൽ പൂർത്തിയാക്കും. അന്താരാഷ്ട്ര നിലവാരത്തോടെ സിന്തറ്റിക് ട്രാക്ക്, ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളം, ഹോക്കി മൈതാനം, പരിശീലന മൈതാനങ്ങൾ  ഉൾപ്പെടെ നിർമിക്കാനുള്ള പദ്ധതികൾ കിഫ്ബി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.