Mon. Dec 23rd, 2024

കേ​ള​കം:

പാ​ലു​കാ​ച്ചി മ​ല​യി​ല്‍ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധ്യ​താ​പ​ഠ​നം ന​ട​ത്താ​ന്‍ ടൂ​റി​സം വ​കു​പ്പ് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി വി പ്ര​ശാ​ന്ത്, ഡി ടി പി സി സെ​ക്ര​ട്ട​റി കെ​സി ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പാ​ലു​കാ​ച്ചി​യി​ല്‍ എ​ത്തി​യ​ത്.

കേ​ള​കം, കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന പാ​ലു​കാ​ച്ചി മ​ല​യു​ടെ ദൃ​ശ്യ​ഭം​ഗി​യും ജൈ​വ​വൈ​വി​ധ്യ​വും കോ​ര്‍ത്തി​ണ​ക്കി ജി​ല്ല​യി​ലെ ത​ന്നെ മി​ക​ച്ച ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​യാ​ക്കി വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ദൃ​ശ്യ​വി​സ്മ​യ​മാ​യി പാ​ലു​കാ​ച്ചി​മ​ല​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വി​വ​രി​ച്ച വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.