Mon. Dec 23rd, 2024

പൊന്നാനി:

അടിയിൽ അപകടക്കെണിയുണ്ടെന്നറിയാതെ പുതുപൊന്നാനി പാലത്തിലൂടെ ‘അപകട യാത്ര’. പാലത്തിനു താഴെ ഓവുപാലത്തിൻറെ തകർച്ച. വലിയ ദുരന്തത്തിനിടയാക്കുന്ന തരത്തിൽ കോൺക്രീറ്റുകൾ ഇളകി തകർന്നുകൊണ്ടിരിക്കുകയാണ്. കോൺക്രീറ്റിലെ കമ്പികൾ തുരുമ്പെടുത്ത് നശിക്കുകയാണ്.

പൊന്നാനി – ചാവക്കാട് ദേശീയപാതയുടെ ഭാഗമായതിനാൽ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പ്രധാന പാലവുമായി ബന്ധിപ്പിക്കുന്ന തൂണും അടർന്ന നിലയിലാണ്.ഓവുപാലത്തിലെ ഉൾഭാഗത്തെ കോൺക്രീറ്റുകൾ പകുതിയോളം അടർന്ന് കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്.

പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച ഓവുപാലത്തിൽ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് തകർച്ചയ്ക്ക് ഇടയാക്കിയത്. പുതുപൊന്നാനി പാലത്തിൻറെ അപ്രോച്ച് റോഡിൽ വിള്ളലും രൂപപ്പെട്ടു കഴി‍ഞ്ഞു.