Sun. Dec 22nd, 2024

ഇ​രി​ട്ടി:

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ​യി​ലെ വ​രി​ക​ളാ​ൽ തീ​ർ​ത്ത മ​ഹാ​ത്മ​ജി​യു​ടെ ചി​ത്രം ഇ​ന്ത്യ​ൻ ഭൂ​പ​ട​ത്തി​ൽ ആ​ലേ​ഖ​നം ചെ​യ്ത് ആ​റ​ളം പ​റ​മ്പ​ത്തെ​ക്ക​ണ്ടി​യി​ലെ ഉ​മ്മു കു​ൽ​സു​വി​ൻറെ മ​ക​ളാ​യ എ കെ റി​ഷാ​ന ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്​​സി​ലും ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്​​സി​ലും ഇ​ടം നേ​ടി.

ടൈ​പോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ലാ​ണ് അ​വാ​ർ​ഡ്. ബോ​ട്ടി​ൽ ആ​ർ​ട്ട്, കാ​ലി​ഗ്ര​ഫി എ​ന്നി​വ​യി​ൽ മു​മ്പേ റി​ഷാ​ന ക​ഴി​വ് തെ​ളി​യി​ച്ചി​രു​ന്നു. ആ​റ​ളം ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യും എം എ​സ് എ​ഫ് ഹ​രി​ത ആ​റ​ളം യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന റി​ഷാ​ന ഇ​പ്പോ​ൾ ത​ളി​പ്പ​റ​മ്പ് സ​ർ​സ​യ്യി​ദ് കോ​ള​ജി​ൽ ഫി​സി​ക്സി​ൽ ബി​രു​ദ​പ​ഠ​ന വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.