Mon. Dec 23rd, 2024

കൂ​രാ​ച്ചു​ണ്ട്:

മു​ഖം​മൂ​ടി ധ​രി​ച്ച് വീ​ട്ടി​ൽ ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. എ​ര​പ്പാം​തോ​ട് കോ​ലാ​ക്ക​ൽ നി​ഖി​ലിന്‍റെ ഭാ​ര്യ മ​രി​യ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 5.30ഓ​ടെ​യാ​ണ് സം​ഭ​വം.

അ​ടു​ക്ക​ള​യി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മ​രി​യ മു​ഖം​മൂ​ടി​ധാ​രി​യെ ക​ണ്ട​ത്. ര​ക്ഷ​പ്പെ​ടാ​ൻ മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് ഓ​ടി​യ മ​രി​യ​യെ ആ​ക്ര​മി വ​ലി​ച്ച് താ​ഴെ​യി​ട്ട് ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ക​ത്തി​കൊ​ണ്ട് ശ​രീ​ര​ത്തി​ൽ മു​റി​വു​ണ്ടാ​യി.

ബ​ഹ​ളം​കേ​ട്ട് വീ​ട്ടി​ലു​ള്ള മ​റ്റു​ള്ള​വ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി ര​ക്ഷ​പ്പെ​ട്ടു.മ​രി​യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​​ത്രിയിൽ ചി​കി​ത്സ​തേ​ടി. കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സും ബാ​ലു​ശ്ശേ​രി ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.