Mon. Dec 23rd, 2024

തിരുവമ്പാടി:

തൊണ്ടിമ്മൽ കരിയാലിക്കടവ്  പുറമ്പോക്ക് ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ച് കടത്തിയത് വിവാദത്തിൽ. മഹാഗണി, തേക്ക് തുടങ്ങിയ മരങ്ങളാണ് അജ്ഞാതർ മുറിച്ച് കടത്തിയത്. രാത്രിയിൽ മരങ്ങൾ നീക്കം ചെയ്തതായും നാട്ടുകാർ പറയുന്നു.

മരം മുറിച്ചതിനെതിരെ പഞ്ചായത്തിലും ഫോറസ്റ്റ് ഓഫിസിലും നാട്ടുകാർ പരാതി നൽകി.പുറമ്പോക്ക് ഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തിയവർക്കതിരെ കർശന നടപടി ഉണ്ടാകണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ്) യോഗം ആവശ്യപ്പെട്ടു.  ജില്ല വൈസ് പ്രസിഡന്റ് എകെ മുഹമ്മദ്, ഏബ്രഹാം ജോസഫ്, സി അസ്സൻ മോയിൻ, ടികെ ചൂലൻകുട്ടി,പി ലീലാമ്മ, വി ആമിന എന്നിവർ പ്രസംഗിച്ചു.