Mon. Dec 23rd, 2024

പനമരം:

നിർമാണം ഇഴഞ്ഞു നീങ്ങുന്ന പനമരം– ബീനാച്ചി റോഡിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയതാണ് ടൂറിസം -പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രി പോയതിന് പിന്നാലെയാണ് വാഹനാപകടം. റോഡിലെ വൻകുഴികളിൽ നിന്നു വാഹനം വെട്ടിച്ചു കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ വൈദ്യുതതൂൺ ഇടിച്ചു തകർത്ത് കൃഷിയിടത്തിലെ കാപ്പിച്ചെടിയിൽ ഇടിച്ചുനിന്നു.

റോഡിലെ വൻകുഴികളിൽ നിന്നു വാഹനം വെട്ടിച്ചു കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ വൈദ്യുതതൂൺ ഇടിച്ചു തകർത്ത് കൃഷിയിടത്തിലെ കാപ്പിച്ചെടിയിൽ ഇടിച്ചുനിന്നു. വാഹനത്തിലുണ്ടായിരുന്ന സഹോദരങ്ങൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. നടവയൽ സ്കൂളിൽനിന്നു പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് സഹോദരിയെ കൂട്ടിക്കൊണ്ടുപോയ കമ്പളക്കാട് സ്വദേശിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.

റോഡിലെ വൻകുഴികളാണ് അപകടത്തിനു കാരണം. ഈ റോഡിൽ നടവയൽ മുതൽ പനമരം വരെയുള്ള ഭാഗത്തെ നിർമാണത്തിൽ നിന്നു കരാറുകാരനെ സസ്പെൻഡ് ചെയ്തിരുന്നു. പാടേ തകർന്ന റോഡിലെ കുഴികൾ നികത്താനുള്ള നടപടി പോലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തതിൽ ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്.