Sun. Feb 23rd, 2025

ഫറോക്ക്‌:

ബോട്ടിലിൽ ഏഷ്യൻ ഭൂപടം വരച്ച്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡിൽ ഇടം നേടി വിദ്യാർത്ഥിനി. മീഞ്ചന്ത ഗവ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌  ജന്തുശാസ്‌ത്ര വിഭാഗം രണ്ടാം വർഷ ഡിഗ്രി  വിദ്യാർത്ഥിനി എം അനഘയാണ്‌ അംഗീകാരം നേടിയത്‌. ബോട്ടിലിൽ മാർക്കർ പേനയിൽ ഏഷ്യൻ ഭൂപടം വരച്ച്‌ അക്രലിക് പെയിന്റിങ് ചെയ്യുകയായിരുന്നു.

ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌ എഡിറ്റോറിയൽ ബോർഡിന്റെ അംഗീകാരം ലഭിച്ചതായി അനഘക്ക്‌ അറിയിപ്പ്‌ ലഭിച്ചു. ഫറോക്ക്‌ പുറ്റെക്കാട്‌ എളയിടത്ത്‌കുന്ന്‌ മാട്ടുപുറത്ത്‌ അജയൻ, രജിഷ ദമ്പതികളുടെ മകളാണ്‌.