Mon. Dec 23rd, 2024

തിരു​വ​മ്പാ​ടി:

ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ട്ടി​ക ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കാ​ൻ ട്രൈ​ബ​ൽ ഹോ​സ്​​റ്റ​ലു​ക​ൾ ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ കമ​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കൊ​വി​ഡ് മൂ​ലം അ​ട​ച്ച ട്രൈ​ബ​ൽ ഹോ​സ്​​റ്റ​ലു​ക​ൾ പ്രോ​ട്ടോ​കാ​ൾ പാ​ലി​ച്ച് തു​റ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി വ​കു​പ്പ് സെ​ക്ര​ട്ട​റി, പ​ട്ടി​ക വ​ർ​ഗ വ​കു​പ്പ് ഡ​യ​റ​ക്​​ട​ർ എ​ന്നി​വ​ർ​ക്കാ​ണ് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ജൂ​ൺ 21ന്​ ​തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കാം​പൊ​യി​ൽ ഓ​ട​പ്പൊ​യി​ൽ, മു​ത്ത​പ്പ​ൻ പു​ഴ ആ​ദി​വാ​സി കോ​ള​നി​ക​ൾ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ ന​സീ​ർ ചാ​ലി​യം, അ​ഡ്വ ബ​വി​ത ബ​ൽ​രാ​ജ് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദു​രി​താ​വ​സ്ഥ നേ​രി​ൽ ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.